Sunday, 11 December 2011

msf ഒപ്പു മതിൽ...

ഒപ്പുമതിലിൽ വിദ്യാർത്വികൾ ഒപ്പു വെക്കുന്നു...







ഒപ്പു മതിൽ ശ്രദ്ദേയമായി....








മുല്ലപ്പെരിയാര്‍:ഫറൂഖ്‌കോളേജ്:- മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ നിലപാടുകള്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രകടിപിച്ചു കൊണ്ടും കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ അടിയന്തിര ഇടപെടല്‍ ആവശ്യപെട്ടു കൊണ്ടും msf ഫാറൂഖ്കോളേജ് സംഘടിപിച്ച 'ഒപ്പുമതിൽ' (ഒപ്പുശേകരണം)‍ .msf സംസ്ഥാന ജോ.സെക്രട്ടറി ആഷിക്ക് ചെലവൂര്‍ ഉത്ഘാടനം ചെയ്തു.യുണിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍,സ്റ്റുഡന്‍റ് എഡിറ്റര്‍ അഫ്സഹ്,യൂണിററ് സെക്രട്ടറി അനസ്‌ എന്നിവര്‍ സംസാരിച്ചു. -- നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ, ” നമ്മള്‍ ” ഒരുപോലെ വിചാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും.. ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍, നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും. പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍….; വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍…….. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും…

No comments:

Post a Comment